Wednesday, May 18, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Culture

ഇന്ന് വിഷു; പരാധീനതകളൊഴിഞ്ഞ് നല്ല കാലത്തിലേക്ക് കൺതുറക്കാൻ പ്രാർത്ഥനയോടെ മലയാളി

by Brave India Desk
Apr 15, 2022, 08:07 am IST
in Culture
മോഡൽ: മാസ്റ്റർ നൈതിക്

മോഡൽ: മാസ്റ്റർ നൈതിക്

Share on FacebookTweetWhatsAppTelegram

ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ഒരു നല്ല കാലത്തിന്റെ പ്രാർത്ഥനകളിലേക്ക് കൊന്നപ്പൂക്കളും കണിവെള്ളരിയും കണികണ്ട് മലയാളി. രോഗാതുരതകളും പ്രകൃതി ദുരന്തങ്ങളും ഇല്ലാത്ത ഒരു നല്ല കാലം ഇക്കുറി ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഓരോ ഭവനങ്ങളിലും. തിമിർത്തു പെയ്ത വേനൽ മഴയുടെ ആർദ്രമായ നീർച്ചാലുകളിലാണ് ഈ വിഷുവിന് മലയാളിയുടെ കൊന്നപ്പൂക്കൾ കൊഴിഞ്ഞത്.

ആഘോഷങ്ങൾക്കും കണി ദർശനത്തിനും നിയന്ത്രണങ്ങൾ നിലനിന്നിരുന്ന രണ്ട് വർഷങ്ങൾക്ക് ശേഷം വരുന്ന വിഷുവിനെ പ്രൗഢിയോടെ വരവേൽക്കുകയാണ് ഇത്തവണ കേരളത്തിലെ ക്ഷേത്രങ്ങൾ. ശബരിമലയിലും ഗുരുവായൂരിലും മൂകാംബികയിലും എല്ലാം ഈ ഉണർവ്വ് പ്രകടമാണ്. ആധിവ്യാധികൾ വിട്ടൊഴിയാനുള്ള പ്രാർത്ഥനയിൽ ഈറനാവുകയാണ് മുത്തശ്ശിമാരുടെ കണ്ണുകൾ.

Stories you may like

‘ഇത് നാട്ടുകാരുടെ പണം പിടിച്ചു പറിച്ച് വാങ്ങി വിതരണം ചെയ്യുന്ന കിറ്റല്ല‘: വിഷുക്കൈനീട്ട വിവാദത്തിന് പിന്നിൽ മ്ലേച്ഛന്മാരെന്ന് സുരേഷ് ഗോപി

‘ആവോളം സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി പ്രാർത്ഥിക്കുന്നു‘: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

മുൻ വർഷങ്ങളിലെ ദുരിതകാലം ഒഴിഞ്ഞു പോകുന്നതിന്റെ ആശ്വാസം വിഷു വിപണിയിലും പ്രകടമായിരുന്നു. തുണിക്കടകളിലും സ്വർണ്ണക്കടകളിലും ചന്തകളിലും കഴിഞ്ഞ ദിവസം സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. കൊന്നപ്പൂക്കളും വിഷുക്കണി കിറ്റുകളുമായി തെരുവ് വ്യാപാരവും സജീവമായിരുന്നു. കണിയും സദ്യയും ഒരുക്കാനുള്ള തത്രപ്പാടിൽ അമ്മമാർ കഴിഞ്ഞ വൈകുന്നേരം നാട്ടുവിപണികളെ സജീവമാക്കി.

ശുഭപ്രതീക്ഷയുടെ, നന്മയുടെ നല്ല നാളുകളിലേക്ക് പ്രതീക്ഷ വെച്ച് ഗുരുവായൂരപ്പനെ കർണികാരത്തിന്റെ പൊൻശോഭയിൽ കണികണ്ട്, കൈനീട്ടം വാങ്ങി സർവ്വലോക നന്മയ്ക്കായി അഞ്ജലീബദ്ധരാകുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

Tags: vishu
ShareTweetSendShare

Discussion about this post


Latest stories from this section

‘നവഭാരതത്തിൽ അയോധ്യയുടെ പ്രാചീന പ്രൗഢി നിലനിൽക്കട്ടെ‘: ശ്രീരാമ നവമി ആശംസകൾ നേർന്ന് ഡോക്ടർ ഡേവിഡ് ഫ്രോളി

‘പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ലെനിക്ക്‘: കരഞ്ഞ് കൈകൂപ്പിയ മുസ്ലീം യുവതിയെ ചേർത്തു പിടിച്ച് മുത്തപ്പൻ; സനാതന ധർമ്മ സാരം വെളിവാക്കുന്ന വീഡിയോ വൈറൽ

ലതാ മങ്കേഷ്കർ – സംഗീതത്തെ തപസ്സ് ചെയ്‌ത 80 വർഷങ്ങൾ

300 കിലോയിൽ കൂടുതൽ തൂക്കം : ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സില്‍‍ ഇടം നേടി ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല്

Next Post

കേരളത്തിൽ ഇന്നും മഴയും കാറ്റും കനക്കും; നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം

Latest News

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

‘6 ജിക്കായുള്ള ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങി’; ഈ ദശാബ്ദം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം : ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ നിരവധി കരാറുകളില്‍ ഒപ്പുവച്ച്‌ ഇന്ത്യയും നേപ്പാളും

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies