ആലപ്പുഴ: അംഗത്വ വിതരണത്തിന് പോയ വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലിയിലാണ് സംഭവം. കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്.
ഉന്നത കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യയെയാണ് ബിജു കയറിപ്പിടിച്ചത്. കോൺഗ്രസ് പാർട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇയാൾ പരാതിക്കാരിയുടെ വീട്ടിലെത്തിയത്. വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബിജു പുരുഷോത്തമനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യും.












