ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്വീറ്റുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. “രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ഈ ആഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഏപ്രില്‍ 21, 22 തീയതികളിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുക.
“സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നിന്നു നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാല്‍, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്,”- ബോറിസ് ജോണ്‍സണ്‍ ട്വീറ്റില്‍ കുറിച്ചു.
This week I’ll be travelling to India, to deepen the long-term partnership between our countries.
As we face threats to our peace and prosperity from autocratic states, it is vital that democracies and friends stick together. 1/3 pic.twitter.com/Dw1yZQq6UG
— Boris Johnson (@BorisJohnson) April 17, 2022
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആണ് ഇന്ത്യ. അതുപോലെ തന്നെ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി കൂടിയാണ്. നിലവിലെ സാഹചര്യത്തില്‍, ബ്രിട്ടണ്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് ഏറെ നല്ലതാണ്’, ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
വ്യാവസായിക – പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടണ്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പുറമേ തൊഴില്‍ സാധ്യതകള്‍, സാമ്പത്തിക വളര്‍ച്ച, തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചാവിഷയമാകും.
Discussion about this post