കോട്ടയം:ബാര്‍ക്കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി ഹൈക്കോടതി ജഡ്ജിയ്ക്കൊപ്പം വേദി പങ്കിട്ടത് വിവാദമാക്കി ബിജെപി രംഗത്ത്. കെ.എം മാണി ഉദ്ഘാടകനായ ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി കെ. സുരേന്ദ്രന് വേദി പങ്കിട്ടതിനെതിരെയാണ് ബിജെപിയുടെ പ്രതികരണം.
പാല കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം കെ.എം മാണിയാണ് നിര്‍വ്വഹിച്ചത്. ഈ ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി പങ്കെടുത്തിരുന്നു.
പാലായിലെങ്ങും കനത്ത സുരക്ഷയൊരുക്കിയായിരുന്നു കോടതി സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. രാവിലെ തന്നെ മാണിക്കെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ പാലായില്‍ തെരുവിലിറങ്ങി. വിവിധയിടങ്ങളില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ജനപ്രതിനിധികളെ ഒഴിവാക്കിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
അഴിമതിക്കേസില്‍ ആരോപണവിധേയനായ വ്യക്തിയുമായി വേദി പങ്കിട്ട നടപടി ജുഡീഷ്യറിയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് ബിജെപി ആരോപിച്ചു.
Discussion about this post