കോഴിക്കോട് കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ താമരശേരിക്കടുത്ത് കൈതപ്പൊയിലിയില് വെച്ച് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ആളപായമില്ല.
തിരുവനന്തപുരം- മാനന്തവാടി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് പുറകില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലും വാതിലും തകര്‍ന്നു.
ഈ റൂട്ടില്‍ ഓടിയ രണ്ട് കെ സ്വിഫ്റ്റ് ബസുകള്‍ നേരത്തെ അപകടത്തില്‍പ്പെട്ടിരുന്നു. മുമ്പ് അപകടത്തില്‍പ്പെട്ട ബസിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടിരുന്നു.
Discussion about this post