ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂര്‍ മേഖലയില്‍ ബി.ജെ.പി പ്രവര്ത്തകന് വെടിയേറ്റ് മരിച്ചതായി പൊലീസ്. ബി.ജെ.പി മയൂര്‍ വിഹാര്‍ ജില്ലാ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജീതു ചൗധരിയാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥത്ത് നിന്ന് വെടിയുണ്ടകളും മറ്റ് പ്രധാന തെളിവുകളും കണ്ടെടുത്തിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ദൃക്സാക്ഷികളോട് മൊഴി രേഖപ്പെടുത്താന്‍ മുന്നോട്ടു വരാനും പൊലീസ് അഭ്യര്‍ഥിച്ചു.
നേരത്തെ കിഴക്കന്‍ ഡല്‍ഹിയിലെ ജഹാഗീര്‍പൂരിയില്‍ ഹനുമാന് ജയന്തി ആഘോഷങ്ങള്‍ക്കിടെ സാമുദായിക സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.
Discussion about this post