പട്‌ന : രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത പ്രതി പിടിയില്‍. ബിഹാറിലെ ഛപ്രയില്‍ ആണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര സംഭവം നടന്നത്. ദിദര്‍ഗഞ്ച് സ്വദേശി സന്തോഷ് കുമാറാണ് ( 23) അറസ്റ്റിലായത്.
മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഏറെ നാളായി ഇയാള്‍ ഗ്രാമത്തിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു.
പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post