ശ്രീനഗർ: ബരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ലഷ്കർ ഭീകരരെ സൈന്യം വധിച്ചു. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. മൂന്ന് ഭീകരർ സംഭവ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം.
നാല് സൈനികർ ഉൾപ്പെടെ അഞ്ച് പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഉന്നത ലഷ്കർ കമാൻഡറായ യൂസഫ് കാന്ത്രുവാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. പ്രദേശത്ത് നിന്നും ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ബുദ്ഗാം പൊലീസും സൈന്യവും അടങ്ങിയ സംഘമാണ് നിലവിൽ ഭീകരരുമായി ഏറ്റുമുട്ടുന്നത്.










