ബാഗ്പഥ്: ഉത്തർ പ്രദേശിലെ ലാലിയാന ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുരോഹിതൻ അറസ്റ്റിലായി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പള്ളിക്ക് സമീപമുള്ള വീട്ടിലെ പെൺകുട്ടിയെ ആണ് ക്രൈസ്തവ പുരോഹിതൻ പീഡിപ്പിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.
Discussion about this post