ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക്. പ്രധാനമന്ത്രിക്ക് പിന്നാലെയാണ് അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം. മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍വകക്ഷി സംഘത്തെ ഭീകരാക്രമണം നടന്ന മേഖലകളില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഭീകരര്‍ക്ക് സഹായിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
സുജുവാനില്‍ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമായിരുന്നു കഴിഞ്ഞത്.
ജമ്മു കശ്മീരില്‍ 20000 കോടിയുടെ വികസനം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ ലോകം തുറക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ സന്ദേശവുമായാണ് ജമ്മുവില്‍ എത്തിയത്. ജമ്മുവില്‍ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. 25 വര്‍ഷത്തിനുള്ളില്‍ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ എട്ടു കിലോമീറ്റര്‍ നീളമുള്ള ബനിഹാള്‍- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി തുറന്നു നല്കി. രണ്ടു ജലവൈദ്യുത പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രധാനമന്ത്രി 500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റ്
ഉദ്ഘാടനം ചെയ്തു.
Discussion about this post