പാലക്കാട് : ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ശ്രീനിവാസനെ കൊലപ്പെടുത്തിയ ആളും, വാഹനം ഓടിച്ചയാളുമാണ് പിടിയിലായത്. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരില്‍ ഒരാളാണ് പിടിയിലായത്.
പ്രതികളെ രക്ഷപ്പെടാന്‍ വാഹനവുമായെത്തി സഹായിച്ചയാളും പിടിയിലായിട്ടുണ്ട്. ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.
കൊലപാതക സംഘത്തില്‍ പെട്ട് ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്ടെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനവും കണ്ടെത്തി. അക്രമി സംഘത്തിന് അകമ്പടി പോയ മാരുതി കാറിലാണ് ആയുധങ്ങള്‍ എത്തിച്ചത്. ഈ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൂന്ന് ബൈക്കുകളോടൊപ്പം പോകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
മറ്റ് രണ്ട് ഇരുചക്രവാഹനങ്ങളില്‍ എത്തിയവരേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ ഇതുവരെ ഒമ്പത് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അന്വേഷണം ഊര്‍ജ്ജിതമാണെന്നും, മറ്റ് പ്രതികളേയും ഉടന്‍ പിടികൂടുമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി.
Discussion about this post