കശ്മീർ : പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു.
പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഇന്നലെ വൈകുന്നേരം ജില്ലയിലെ മിത്രിഗാം മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
Discussion about this post