കോവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണും ഉപവകഭേദങ്ങളും ഇനിയും പ്രശ്നം സൃഷ്ടിക്കാമെന്നാണു യൂറോപ്യന്‍ രാജ്യങ്ങള്‍ നല്കുന്ന സൂചനയെന്നു മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റു പല രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട പ്രതിരോധം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. ഇതിനിടയിലും രണ്ടാഴ്ചയ്ക്കിടെ കേസുകള്‍ കൂടുന്ന സൂചനയാണു ചില സംസ്ഥാനങ്ങളില്‍ നിന്നുള്ളത്.
മൂന്നാം തരംഗത്തില്‍ ഒരു സംസ്ഥാനത്തും സ്ഥിതി കൈവിട്ടു പോകുന്ന അവസ്ഥയുണ്ടായില്ല. വലിയതോതിലുള്ള വാക്സീന് കുത്തിവയ്പിന്റെ കൂടി ഫലമാണിത്. 15 വയസ്സിനു മുകളിലുള്ളവരുടെ 84 ശതമാനവും 2 ഡോസ് വാക്സീനെടുത്തു. 6 മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കു കൂടി കുത്തിവയ്പിന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ കഴിയുന്നതും വേഗം അവര്‍ക്കെല്ലാം വാക്സീന് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
Discussion about this post