തിരുവനന്തപുരം: ലോകനന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുക്കളെന്ന് മുൻ എം എൽ എ പി സി ജോർജ്ജ്. ആ ഹൈന്ദവ സംസ്കാരം ശക്തമായി നിലനിൽക്കുന്ന ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോർജ്ജ് പറഞ്ഞു. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യാനികളുടെ പള്ളി ക്രിസ്ത്യാനിയും മുസ്ലീം പള്ളി മുസ്ലീമും ഭരിക്കുമ്പോൾ ഹൈന്ദവ ക്ഷേത്രങ്ങൾ ഭരിക്കുന്നത് സർക്കാരാണ്. സർക്കാരിന് കടമെടുക്കാനുള്ള കേന്ദ്രങ്ങളായി ക്ഷേത്രങ്ങൾ മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണം. ഇത് യുദ്ധമാകണം. ഹിന്ദു ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു നൽകാൻ സർക്കാർ തയ്യാറാകണമെന്നും പി സി ജോർജ്ജ് പറഞ്ഞു.
അനേകായിരം ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കൊള്ളക്കാരനായിരുന്നു ടിപ്പു സുൽത്താൻ. ലവ് ജിഹാദും ഭക്ഷണത്തിൽ തുപ്പുന്ന പരിപാടിയും അവസാനിപ്പിക്കണം. അന്യൻ തുപ്പിയ ഉച്ഛിഷ്ടം വേണ്ടെന്ന് വെക്കാൻ ഹിന്ദു തയ്യാറാകണം. ഭീകരവാദികളുടെ വോട്ട് ഇന്നലെയും വേണ്ടും ഇന്നും വേണ്ട നാളെയും വേണ്ട എന്നതാണ് നിലപാട്. എത്ര തെരഞ്ഞെടുപ്പുകളിൽ തോറ്റാലും രാജ്യദ്രോഹികൾക്ക് വേണ്ടി വക്കാലത്ത് പിടിക്കാൻ തന്നെ കിട്ടില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു.












