ദുര്‍ഗപുര്‍: ലാന്‍ഡിങ്ങിനിടെ ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം ആടിയുലയുന്ന വീഡിയോ പുറത്ത്. മുംബൈയില്‍ നിന്ന് ദുര്‍ഗാപുരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിമാനത്തിനുള്ളില്‍ നിരവധി സാധനങ്ങളും ഓക്സിജന്‍ മാസ്കുകളും ചിതറിക്കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും കേള്‍ക്കാം. അപകടത്തില്‍ ബാഗുകള്‍ വീണ് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. ഒരു യാത്രക്കാരന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സ്പൈസ് ജെറ്റിന്റെ എസ്ജി-945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്.
Pax injured when @flyspicejet suffered severe turbulence. Flight from Mumbai to Durgapur.
On arrival pax were rushed to hospital. pic.twitter.com/S2XUHSoOhD
— Nagarjun Dwarakanath (@nagarjund) May 2, 2022
മോശം കാലാവസ്ഥായെ തുടര്‍ന്നാണ് വിമാനം ആടിയുലഞ്ഞതെന്നും മൂന്നു ജീവനക്കാര്‍ ഉള്പ്പെട്ടടെ 17പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. ദുര്‍ഗാപുരില്‍ എത്തിയ ഉടനെ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയതായി സ്പൈസ് ജെറ്റ് വാക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (DGCI) അറിയിച്ചു.
Discussion about this post