ഡല്‍ഹി: രാജ്യത്ത് നിരവധി സ്ഫോടന പരമ്പരകള്‍ നടത്താന്‍ ലക്ഷ്യമിട്ട പാക്-ഖാലിസ്ഥാന്‍ നാല് ഭീകരർ സുരക്ഷാ സേനയുടെ പിടിയിലായി. ഇവരില്‍ നിന്ന് ഐഇഡികളും വെടിക്കോപ്പുകളും ഉള്‍പ്പടെ വന്‍ സ്ഫോടക വസ്തു ശേഖരവും പണവും പിടികൂടിയിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ബസ്താര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്നാണ് ഭീകരര്‍ പിടിയിലായത്. പിടിയിലായ മൂന്ന് പേര്, പഞ്ചാബ് ഫിറോസാബാദ് സ്വദേശികളും ഒരാള്‍ ലുധിയാന സ്വദേശിയുമാണ്. 3 ഐഇഡികള്‍,പിസ്റ്റളുകള്‍, 31 ബുള്ളറ്റുകള്‍ 1.30 ലക്ഷം രൂപ എന്നിവയാണ് ഭീകരരില്‍ നിന്ന് പിടിച്ചെടുത്തത്.
സംശയാസ്പദമായ രീതിയില്‍ നാലംഗസംഘം ടോള്‍ പ്ലാസ കടക്കാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഘത്തിന് പാക്-ഖാലിസ്ഥാന്‍ ബന്ധമുള്ളത് തിരിച്ചറിഞ്ഞത്. ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത സ്ഫോടക ശേഖരം, തെലുങ്കാനയിലെ ആദിലാബാദിലേയ്ക്കുള്ളതാണെന്ന് സംഘം വെളിപ്പെടുത്തി. പാകിസ്ഥാന് ആസ്ഥാനമായുള്ള ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ കമാന്‍ഡറുടെ നിര്‍ദ്ദേശാനുസരണമായിരുന്നു ഇവരുടെ നീക്കമെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
Discussion about this post