തിരുവനന്തപുരം: തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില്‍ സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്.
മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സജിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സജിയുടെ കുടുംബം ആവശ്യപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ ജീവനക്കാരാണ് സജിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസമായി സജിയെ കാണാനില്ലാതിരുന്നതിനാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സി ഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അന്വേഷണം ഉടന്‍ വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
Discussion about this post