ഡല്‍ഹി: ഇന്ത്യയുടെ സ്വയംപര്യാപ്ത സ്റ്റാര്‍ട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ ഉല്‍പ്പന്നങ്ങളുടെ അടിമയാകേണ്ട അവസ്ഥയല്ല ഇനി യുവത്വത്തിന്റേതെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ സ്വയം പര്യാപ്തത നേടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നതാകണം നമ്മുടെ മന്ത്രം. ഇത് വിദേശ വസ്തുക്കളെ ഉപയോഗിക്കുന്ന ശീലത്തില്‍ നിന്നും അകറ്റും. തദ്ദേശീയമായ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി പ്രചാരണം നല്‍കണം. അത് ഗ്രാമീണ-നഗരമേഖലയ്ക്ക് വലിയ ഉണര്‍വ്വാണ് ഉണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ന് നമ്മുടെ രാജ്യം മികവുറ്റ യുവത്വങ്ങളുടെ നാടാണ്. എല്ലാ മികച്ചവരേയും പ്രോത്സാഹിപ്പിക്കാനും ഈ നാട് അവസരമുണ്ടാക്കിയിരിക്കുന്നു. ഓരോ ദിവസും നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകളാണ് രംഗത്തെത്തുന്നത്. ഓരോ ആഴ്ചയിലും മികച്ച ഒരു കമ്പനി രൂപപ്പെടുന്നു. അവര്‍ ലോകം കീഴടക്കുന്നു. ഇതാണ് ആത്മനിര്‍ഭര്‍ ഭാരതെന്ന് നാം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post