റാഞ്ചി: ജാര്‍ഖണ്ഡിലെ ലൊഹാര്‍ദഗ ജില്ലയില്‍ പ്രാദേശിക ബി.ജെ.പി നേതാവ് ഉറക്കത്തില്‍ വെടിയേറ്റു മരിച്ചു. ബി.ജെ.പി ബൂത്ത് കമ്മിറ്റി പ്രസിഡന്റായ രത്തന്‍ മഹാതോ ആണ് കൊല്ലപ്പെട്ടത്.
കുറു പൊലീസ് സ്റ്റേഷന് പരിധിയിലെ ഛതക്പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
മഹാതോയെ ഉടന്‍ തന്നെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ചെങ്കിലും വഴിയില്‍വെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് അനില്‍ കുമാര്‍ വ്യക്തമാക്കി.
Discussion about this post