പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥനായ ജിഷാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ രാത്രിയാണ് ജിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികാര കൊലയ്ക്ക് വേണ്ടി ആര്‍എസ്എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗൂഢാലോചനയിലും ജിഷാദുണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ ജിഷാദിനെ തെളിവെടുപ്പിനെത്തിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ കൊലപാതകത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ജിഷാദിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചു.
അതേസമയം സഞ്ജിത്ത് കൊലക്കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ ബാവയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. 2017 ലാണ് പ്രതി ഫയര്‍ഫോഴ്‌സ് സര്‍വീസില്‍ പ്രവേശിക്കുന്നത്. യൂണിറ്റിലെ ഫയര്‍മാന്‍ അസോസിയേഷന്‍ സെക്രട്ടറിയാണ്. 14 വര്‍ഷമായി ജിഷാദ് പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പൊലീസ് പറയുന്നു.
Discussion about this post