കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ഷെറിന് സെലിന് മാത്യു(27)വാണ് മരിച്ചത്. ആലപ്പുഴ സ്വദേശിനിയാണ്.
ചക്കരപ്പറമ്പിലെ ലോഡ്ജില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മനോവിഷമമുണ്ടെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുക്കും.
Discussion about this post