വിദേശത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ് പ്രവാസിയായ അബ്ദുള്‍ ജലീല്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പെരിന്തല്‍മണ്ണ് കാര്യവട്ടം സ്വദേശി യഹിയ ആണെന്ന് പൊലീസ്. അഹ്ദുള്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത് യഹിയ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണ് എന്നാണ് പൊലീസിന്റെ നിഗമനം. യഹിയയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുള്‍ ജലീലാണ് മരിച്ചത്. ഈ മാസം പതിനഞ്ചിനാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് മടങ്ങവെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
Discussion about this post