ഡല്‍ഹി: ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യുവനേതാവ് ഹാര്‍ദിക് പട്ടേല്‍. ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഹിന്ദു മതവിശ്വാസത്തെ തകര്‍ക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ന്, ഒരു മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് രാമക്ഷേത്രത്തിനുള്ള ഇഷ്ടികയില്‍ നായ്ക്കള്‍ മൂത്രമൊഴിക്കുന്നു എന്ന് പറഞ്ഞത് അതിനുള്ള തെളിവാണ്.
കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും ശ്രീരാമനുമായി എന്ത് ശത്രുതയാണെന്ന് ചോദിക്കണം. എന്തുകൊണ്ടാണ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ ക്ഷേത്രം പണിയുന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ ഭഗവാന് ശ്രീരാമനെതിരെ പ്രസ്താവനകള്‍ തുടരുകയാണെന്നും ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു.
Discussion about this post