ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയിനുമായി ഉഗാണ്ട സ്വദേശിനികള്‍ കസ്റ്റംസ് പിടിയില്‍. 957 ഗ്രാം വരുന്ന 14 കോടിയുടെയും 891 ഗ്രാം വരുന്ന 13 കോടിയുടെയും കൊക്കെയിന്‍ ഗുളികകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
യുവതികളുടെ വയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍. കഴിഞ്ഞ 22 നാണ് ഇവരിലൊരാള്‍ ഉഗാണ്ടയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
അതേസമയം പിടികൂടിയ രണ്ട് യുവതികളും ഉഗാണ്ട സ്വദേശിനികളാണെങ്കിലും ഇവര്‍ തമ്മില്‍ പരസ്പരം ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ചു കൂടുതല്‍ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Discussion about this post