ഡല്‍ഹി: ലഡാക്കില്‍ സൈനികവാഹനം മറിഞ്ഞ് സൈനികര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. കശ്മീരി മുസ്ലീമായ അഹമ്മദ് ഷാ ബസ് നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ചാടിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്.
ബസ് ഡ്രൈവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനും അശ്രദ്ധ മൂലം മരണത്തിന് കാരണമായതും അടക്കം മൂന്ന് വകുപ്പകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മലയാളിയായ മുഹമ്മദ് ഷൈജല്‍ അടക്കം എഴ് സൈനികരാണ് ലഡാക്കിലെ ഷ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് മരിച്ചത്. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലായിരുന്നു അപകടം. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. 60 അടി താഴ്ചയിലേക്കാണ് വീണത്. പര്‍താപൂറില്‍ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തോയ്‌സില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം.
Discussion about this post