അഫ്ഗാനിസ്ഥാന് ഇന്ത്യ നല്കുന്ന മാനുഷിക സഹായങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ ലഭ്യമാക്കുന്നു എന്നറിയുന്നതിന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കാബൂളിലേക്ക്. സന്ദര്‍ശനത്തിനിടെ അഫ്ഗാനിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളെയും താലിബാന് തലവന്മാരെയും കാണുമെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യന്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള മറ്റ് സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കും.
അഫ്ഗാനില്‍ യുദ്ധത്തിന് ശേഷം സഹായമായി 20,000 മെട്രിക് ടണ്‍ ഗോതമ്പും 13 ടണ്‍ മരുന്നുകളും അഞ്ച് ലക്ഷം കോവിഡ് വാക്സിനുകളും മഞ്ഞുകാല വസ്ത്രങ്ങളും ഇന്ത്യ എത്തിച്ചിരുന്നു. ഇതോടൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാനിലുള്ള അഫ്ഗാന് അഭയാര്‍ത്ഥികള്‍ക്ക് പത്ത് ലക്ഷം ഇന്ത്യന്‍ നിര്‍മിത കൊവാക്സിനും എത്തിച്ചിരുന്നു.
ആറ് കോടി പോളിയോ വാക്സിനും, രണ്ട് ടണ്‍ അത്യാവശ്യ മരുന്നുകളും യുനിസെഫിന് നല്‍കിയിരുന്നെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
Discussion about this post