ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 50-ാം ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിന്റെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള് നേരുന്നതായും അദ്ദേഹത്തിന്റെ സമര്‍ത്ഥമായ നേതൃത്വത്തില്‍ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇനിയും ജനസേവനം തുടരാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് അഞ്ച് തവണ എം.പിയായ ആദിത്യനാഥ് 2017ലാണ് മുഖ്യമന്ത്രി പദത്തിലെക്കെത്തുന്നത്. 2022 ലെ നിയമസഭാതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിന് അടിത്തറ സൃഷ്ടിക്കാന്‍ യോഗിക്ക് സാധിച്ചിട്ടുണ്ട്.
Discussion about this post