പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വിറക് കൊളളികൊണ്ട് ശാന്ത ഭർത്താവിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അയാൽവാസികളോട്, ചന്ദ്രൻ വീണ് കിടക്കുന്നു എന്ന് അറിയിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാൽ, അപ്പോഴത്തേക്കും ചന്ദ്രൻ മരിച്ചിരുന്നു. പിന്നാലെ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ചന്ദ്രൻ. ചന്ദ്രൻ വീട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും ഇതിന്റെ പേരിൽ വീട്ടിൽ തർക്കം പതിവാണ് എന്നും അയൽവാസികൾ പറഞ്ഞു.
Discussion about this post