കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷ പാർട്ടി കൊവിഡ് ഹോട്ട്‌സ്പോട്ടായതായി ആരോപണം. മേയ് 25ന് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസില്‍ സംഘടിപ്പിച്ച പാർട്ടിയാണ് കൊവിഡ് ഹോട്ട്‌സ്പോട്ടായത്. ഷാരൂഖ് ഖാന്‍, കത്രീന കെയ്‌ഫ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോപണം ഉയരുന്നത്. അന്‍പതോളം പ്രമുഖ ബോളിവുഡ് താരങ്ങള്‍ കൊവിഡ് പോസിറ്റീവായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഘോഷത്തില്‍ പങ്കെടുത്ത താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരങ്ങള്‍. ഇതോടെ കരണിന്റെ പിറന്നാള്‍ പാര്‍ട്ടിയ്ക്ക് നേരെ ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്.
പാര്‍ട്ടിയില്‍ പങ്കെടുത്ത ഷാരൂഖ് ഖാന്‍, കത്രീന കെയ്‌ഫ്, വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കരണ്‍ ജോഹറിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും ഇവര്‍ ഇക്കാര്യം വെളിപ്പെടുത്താത്തതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ഇതിനിടെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മുംബെയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റുഡിയോകളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
Discussion about this post