ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന് മോഹന്‍ റെഡ്ഡി ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി റെഡ്ഡിയുമായി സംസാരിച്ചു.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം ഉറപ്പിക്കാനാകും. ആകെയുള്ള വോട്ടുമൂല്യത്തില്‍ മൂന്ന് ശതമാനം വോട്ടാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്.
അതേസമയം ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആരാണെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നാണ് സൂചന. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
Discussion about this post