സമൂഹമാധ്യമത്തിലൂടെ പ്രവാചക നിന്ദ നടത്തിയ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് ടി.സുരേന്ദ്രനാണ് അറസ്റ്റിലായത്. ഇസ്ലാമിന്റെയും പ്രവാചകന്റെയും പേരില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്ത വിദ്വേഷ പോസ്റ്റ് ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.
153എ പ്രകാരമാണ് കേസെടുത്തത്. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മിറ്റിയാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
ഇന്നലെ രാത്രിയാണ് സുരേന്ദ്രനെ പാവറട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജാമ്യമില്ലാ വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.സി.പി.എം ഇടിയന്‍ചിറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സുരേന്ദ്രന്.
Discussion about this post