ലാഹോർ: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സാദിദ് മിറിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി. തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം ചെയ്ത കേസിലാണ് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതിയുടെ ഉത്തരവ്.
നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലെ അംഗമാണ് സാജിദ് മജീദ് മിർ. ഇന്ത്യയും യുഎസും തേടിക്കൊണ്ടിരുന്ന തീവ്രവാദിയായിരുന്നു സാജിദ് മജീദ് മിർ. ഇയാൾ മരിച്ചെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഏപ്രിൽ മാസത്തിലാണ് ഇയാൾ അറസ്റ്റിലായത്.
പ്രതിക്ക് 400,000 പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനാണ് സാജിദിനെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോർട്ട്.
ഭീകര പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തെന്ന് ആരോപിച്ച് 2018 മുതൽ എഫ്ടിഎഫിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാൻ.
Discussion about this post