ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. കോഴിപ്പാറ എസ്റ്റേറ്റിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. എസ്റ്റേറ്റിലെ തൊഴിലാളിയായ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. എസ്റ്റേറ്റ് ലയത്തിലായിരുന്നു പുഷ്പ താമസിച്ചിരുന്നത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന്, മണ്ണിനടിയില്‍ കുടുങ്ങിപ്പോയ പുഷ്പയ്ക്കായി ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം പുറത്തെടുത്തു
Discussion about this post