ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി രാഘവന്(77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
37 വര്‍ഷത്തോളം സിപിഐഎം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍ഗോഡ് ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പി രാഘവന്റെ നേതൃത്വത്തില്‍ 25ലധികം സഹകരണ സംരഭങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ കമല. അജിത്കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് ദുബായി ലേഖകന്‍ അരുണ്‍ രാഘവന് അരുണ്‍കുമാര്‍ എന്നിവര്‍ മക്കളാണ്.
Discussion about this post