ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യുവരിച്ചു.
രാവിലെയോടെ കുപ്വാരയിലായിരുന്നു സംഭവം. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ കര്‍ണാ സെക്ടറിലൂടെയായിരുന്നു ഭീകരര്‍ കശ്മീരിലേക്ക്
നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
നിയന്ത്രണ രേഖ വഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഭീകരരെ പിടികൂടാനായി സുരക്ഷാ സേന അടുത്തേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇത് കണ്ട ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഇയാളുടെ പക്കല്‍ നിന്നും എ.കെ 47 തോക്കുകള്‍, മാഗസിനുകള്‍, വെടിയുണ്ടകള്‍, പിസ്റ്റല്‍, ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post