ലഖ്നൗ: ലുലു ഗ്രൂപ്പിന്റെ 235 സംരംഭമായ പുതിയ മാള്‍ ലഖ്നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ലഖ്നൗവില്‍ 2018 ഫെബ്രുവരിയില്‍ നടന്ന മെഗാ നിക്ഷേപക ഉച്ചക്കോടിയില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയായിരുന്നു പുതിയ മാള്‍. ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി, യുപി നിയമസഭാ സ്പീക്കര്‍ സതിഷ് മഹന, ഉപ മുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
22 ലക്ഷം സ്ക്വയര്‍ ഫീറ്റിൽ നിർമ്മിച്ച മാളിന്റെ ആകര്‍ഷണ കേന്ദ്രമായ ഹൈപ്പര്‍മാര്‍ക്കറ്റും വിനോദ മേഖലയായ ഫുഞ്ചുറയും ഉദ്ഘാടന ശേഷം യോഗി സന്ദര്‍ശിച്ചു. 4,800 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും മാളിൽ ജോലി നൽകിയിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 220 കടകള്‍ മാളില്‍ ഉണ്ട്.
വിവിധങ്ങളായ ബ്രാന്‍ഡുകളുടെ 25 ഔട്ട്ലെറ്റുകള് അടങ്ങുന്ന മെഗാ ഫുഡ് കോര്‍ട്ടില്‍ 1600 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സൗകര്യമുണ്ട്. ഏഴു ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന 11 നിലകളുള്ള പാര്‍ക്കിംഗ് മാളില്‍ ഉണ്ടെന്നും മാളിന്റെ 11 സ്ക്രീനുകളുള്ള പിവിആര്‍ സൂപ്പര്‍പ്ലെക്സ് ഈ വര്‍ഷം അവസാനം ആരംഭിക്കും.
2018-ല്‍ യുപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ലഖ്നൗവിലെ മാളിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നതായും യൂസഫലി പറഞ്ഞു. യുപി സര്‍ക്കാരിന് നന്ദിയറിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
Discussion about this post