പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. സർക്കാർ പിന്തുണയോടെയുള്ള ഈ രാഷ്ട്രീയ അക്രമസംസ്കാരം സംസ്ഥാനത്തിന്റെ വികസനത്തിനും നിക്ഷേപങ്ങൾക്കും നാട്ടുകാരുടെ അവസരങ്ങൾക്കും തടസ്സം സൃഷ്ടിക്കുകയേയുള്ളൂ എന്ന എന്റെ നിലപാട് ആവർത്തിക്കുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആർഎസ്എസ് കാര്യാലയത്തിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമില്ല.
ആസൂത്രിതമായുള്ള ആക്രമണമാണ് ഉണ്ടായതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. സർക്കാർ പിന്തുണയോടെയുള്ള ഈ രാഷ്ട്രീയ അക്രമസംസ്കാരം സംസ്ഥാനത്തിന്റെ വികസനത്തിനും നിക്ഷേപങ്ങൾക്കും നാട്ടുകാരുടെ അവസരങ്ങൾക്കും തടസ്സം സൃഷ്ടിക്കുകയേയുള്ളൂ എന്ന എന്റെ നിലപാട് ആവർത്തിക്കുന്നു
Discussion about this post