മുംബൈ: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന് മയക്കുമരുന്ന് വാങ്ങി നല്‍കിയെന്ന കേസില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് നാര്‍ക്കോട്ടിസ് കണ്ട്രോള് ബ്യൂറോ. റിയ ചക്രബര്‍ത്തിയുള്‍പ്പെടെ 35 പേര്‍ക്കെതിരെയാണ് എൻസിബി കുറ്റപത്രം സമര്‍പ്പിച്ചത്.
റിയയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തിയുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. സുശാന്ത് സിംഗ് രജ്പുത്തിന് ചെറിയ അളവില്‍ ലഹരിമരുന്ന് വാങ്ങി നല്‍കിയെന്നാണ് റിയ ചക്രബര്‍ത്തിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ലഹരി വാങ്ങാനുള്ള പണം മുടക്കിയതും നടിയാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post