അലിഗഡ്: പ്രതിഷേധത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നില്‍കിയ സംഭവത്തില്‍ എഴുത്തുകാരുടെ ബുദ്ധി ശുദ്ധീകരിക്കാന്‍ ഹിന്ദു സംഘടനകളുടെ പൂജ. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പൂജയുമായി എത്തിയത്. പുരസ്ക്കാരം തിരിച്ചു നല്കിയ നടപടിയെ രാജ്യദ്രോഹം എന്ന് വിളിച്ച അവര്‍ എഴുത്തുകാരുടെ മനസ്സും ബുദ്ധിയും നേരെയാക്കാന്‍ ബുദ്ധി ശുദ്ധി യാഗം നടത്തി.
നയന്‍താര സൈഗാളും ശശി ദേശ്പാണ്ഡേയും ഉള്‍പ്പെടെ 40 പേരാണ് മനുഷ്യാവകാശ ലംഘനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം പ്രകടിപ്പിക്കാന്‍ പുരസ്ക്കാരം തിരിച്ചേല്‍പ്പിച്ചത്. കന്നഡ എഴുത്തുകാരനും ചിന്തകനുമായ കാല്‍ബുര്‍ഗിയെ വെടിവെച്ചു കൊല്ലുകയും ദാദ്രിയില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് ഒരാളെ മര്‍ദ്ദിച്ചു കൊല്ലുകയും ചെയ്തതിന് പിന്നാലെയായിരുന്നു എഴുത്തുകാരുടെ നടപടി. മലയാളി എഴുത്തുകാരി സാറാ ജോസഫും പുരസ്ക്കാരം തിരിച്ച് നല്‍കിയിരുന്നു.
്അതേസമയം അവാര്‍ഡ് തിരിച്ച് നല്‍കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നാരോപിച്ച് നിരവധി എഴുത്തുകാര്‍ രംഗത്തെത്തിയിരുന്നു.
പുരസ്ക്കാരം തിരിച്ച് നല്‍കിയതിലൂടെ ഇവര്‍ രാജ്യത്തിന് അപമാനം വരുത്തി വെച്ചെന്ന് എബിഎച്ച്എം ആരോപിച്ചു. എഴുത്തുകാരുടെ ബുദ്ധിയില്‍ ദൈവം തന്നെ ഇടപെടട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടാണ് സഭ യാഗം നടത്തിയത്.
Discussion about this post