ഉത്തര്‍പ്രദേശില്‍ പുതുതായി ആരംഭിച്ച ലുലുമാളിനുള്ളില്‍ നിസ്കരിച്ച വിവാദത്തിന് ഒരു ദിവസത്തിന് ശേഷം, പൊതു സ്ഥലത്ത് ഒരാൾ നമസ്കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ വൈറലായി. ലഖ്നൗവിലെ ചാർബാഗ് സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യുവാവ് നമസ്കരിക്കുന്നതിന്റെ പുതിയ വീഡിയോ പുറത്തുവന്നു.
ജൂലായ് 14ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. പൊതുസ്ഥലത്തും മതപരമായ പ്രാർത്ഥനകൾ പാടില്ലെന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ നിർദേശപ്രകാരം ഉത്തർപ്രദേശിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം വീഡിയോ പുറത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്.
അഖിലേന്ത്യ ഹിന്ദു മഹാസഭ വിഷയം പരിശോധിച്ച് ഔദ്യോഗികമായി പരാതി നൽകും. ശനിയാഴ്ച റെയിൽവേ ഉദ്യോഗസ്ഥരുമായും ഇവർ കൂടിക്കാഴ്ച നടത്തും. സ്റ്റേഷൻ പരിസരത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് ഹിന്ദു സംഘടനയും അറിയിച്ചു. യുപി പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയും സംസ്ഥാനത്തെ ക്രമസമാധാന നില നിലനിർത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
Discussion about this post