തെരഞ്ഞെടുപ്പ് കാലത്ത് വിശ്വാസത്തില്‍ തൊട്ട് പ്രചരണം
തിരുവനന്തപുരം: പശുവിനെ ഗോമാതാവ് എന്ന് വിളിക്കുന്നതിനെ കളിയാക്കി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പശു മാതാവാണെങ്കില് കാള അച്ഛനാകുമോയെന്നും എന്നായിരുന്നു സംഘപരിവാറിനെ വിമര്‍ശിച്ചു കൊണ്ട് വിഎസ് അച്യുതാനന്ദന്റെ ചോദ്യം. ഈ തലക്കെട്ടില്‍ സോഷ്യല്‍ മീഡിയകളിലും, മാധ്യമങ്ങളിലും പ്രചരണം ശക്തമായതോടെ എതിര്‍പക്ഷവും രംഗത്തെത്തി. സംഘപരിവാര്‍ മാത്രമല്ല പശുവിനെ ഗോമാതാവായി കാണുന്നത് എന്നാണ് ഒരു പ്രതികരണം.
ഗോമാതാവ് എന്ന് പറഞ്ഞാല്‍ പശുവിനെ അമ്മയായി കരുതുന്നു എന്ന് മനസ്സിലാക്കാന്‍ മാത്രം മന്ദബുദ്ധിയാണോ വിഎസ് എന്നും ഇവര്‍ ചോദിക്കുന്നു. കടലമ്മയെ അമ്മയെന്ന് വിളിക്കുന്നത് അവര്‍ പ്രസവം കൊണ്ട് അമ്മയായത് കൊണ്ടാണോ..കരയെ അച്ഛനെന്ന് വിളിക്കണമെന്ന് കടലിനെ കടലമ്മയെന്ന് വിളിക്കുന്നവരെ വിഎസ് കളിയാക്കുമോ..മുതിര്‍ന്നവരെ അമ്മ എന്ന് വിളിക്കുമ്പോള്‍ അവരുടേയെല്ലാം ഭര്ത്താക്കന്മാര് അച്ഛന് എന്നാവുമോ വിഎസിന്റെ വിശദീകരണം. പള്ളിയിലെ പുരോഹിതനെ അച്ചനെന്നും, കന്യാസ്ത്രീയ മദറെന്നും വിളിക്കുന്നത് വിഎസ് ഉദ്ദേശിച്ച അര്‍ത്ഥത്തിലാണോ എന്നിങ്ങനെയുള്ള പ്രതികരണങ്ങളും വിഎസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി പ്രചരിക്കുന്നു. പശുവിനെ ആരാധിക്കുന്നവരുടെ വിശ്വാസത്തെ വിഎസ് ഹനിച്ചുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Discussion about this post