പൂനെ : പൂനെയിലെ ഫാമിൽ പരിശീലന വിമാനം തകർന്നുവീണ് വനിതാ പൈലറ്റിന് പരിക്ക്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഇന്ദാപൂർ താലൂക്കിലെ കഡ്ബൻവാഡി ഗ്രാമത്തിലെ ഒരു ഫാമിൽ ആണ് വിമാനം തകർന്ന് വീണ്ത്.
ഇന്ന് രാവിലെ 11.30ഓടെയാണ് കാർവർ ഏവിയേഷന്റെ വിമാനം തകർന്നത്.
“ജൂലൈ 25 ന്, കാർവർ ഏവിയേഷൻ സെസ്ന 152 വിമാനത്തിൽ സോളോ ക്രോസ് കൺട്രി ഫ്ലൈറ്റിലെ VT-ALI വിമാനം 15 nm ഇൻബൗണ്ട് ബാരാമതി എയർഫീൽഡിലേക്ക് ഇന്ധന നഷ്ടം സംഭവിച്ചതായി സംശയിക്കുന്നതിനാൽ ക്രാഷ് ലാൻഡിംഗ് നടത്തി,” ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
സംഭവത്തിൽ 22 കാരിയായ ട്രെയിനി പൈലറ്റ് ഭാവിക റാത്തോഡിനാണ് പരിക്കേറ്റത്. കാർവർ ഏവിയേഷനിലെ ജീവനക്കാർ സ്ഥലത്തുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ജനുവരിയിൽ ബിഹാറിലെ ഗയയിലുള്ള ഇന്ത്യൻ ആർമി ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post