ഡൽഹി: അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ്. മമത ബാനർജിക്ക് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അയച്ച കത്തിലാണ് അദ്ദേഹത്തെ ഉടൻ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
‘സർക്കാരിലെ വ്യവസായ, വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കൊണ്ട് ഇനി ആ സ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ല. ഇനിയും സർക്കാർ പാർത്ഥ ചാറ്റർജിയെ പുറത്താക്കാതിരിക്കുന്നത് സർക്കാരിന് തന്നെ കളങ്കമാണ്’ എന്ന് അധീർ രഞ്ജൻ ചൗധരി അയച്ച കത്തിൽ പറയുന്നു.
പാര്‍ത്ഥ ചാറ്റര്‍ജിയെ എയിംസ് (എഐഐഎംഎസ്) ആശുപത്രിയിൽ നിന്ന് ഇന്ന് രാവിലെയാണ് തിരിച്ച് കൊൽക്കത്തയിലെ ഇഡി ഓഫീസിൽ എത്തിച്ചത്.
Discussion about this post