തൃശൂർ: 2002 മുതൽ ചൈനയുടെ കപ്പൽ സാന്നിധ്യം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ.കടൽക്കൊള്ള തടയാനായാണ് കപ്പൽ വിന്യാസം നടത്തിയത്. എന്നാൽ എല്ലാവർഷവും ഇന്ത്യൻ മഹാ സമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇന്ത്യ വളരെ ജാഗ്രതയോടെ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ടെന്നും നാവികസേനാ മേധാവി വ്യക്തമാക്കി. ലഡാക്ക് സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ചൈനയുടെ സൌഹൃദവാദം എത്രത്തോളമെന്ന് പറയാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
അഗ്നിപഥ് പദ്ധതിയെകുറിച്ചും നാവിക സേനാമേധാവി വിശദീകരിച്ചു. നാവികസേനയിലേക്കു മാത്രം ഏഴു ലക്ഷം അപേക്ഷകൾ ലഭിച്ചു. ഈ വർഷം വരുന്ന മൂവായിരം ഒഴിവുകളിലേക്കാണ് ഇത്രയും അപേക്ഷകൾ എത്തിയത്. സേനയിൽ ആദ്യമായി വനിതകളെ നിയമിക്കുന്ന പഴ്സനൽ ബിലോ ഓഫിസർ തസ്തികയിലേക്കു മാത്രം അമ്പതിനായിരത്തിലധികം പേർ അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post