ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷ വിഭാഗം 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാൽറിനുൻഗാ സ്വർണ മെഡൽ നേടി. 2022 ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം സ്വർണ മെഡലാണിത്.
300 കിലോഗ്രാം ഭാരം ഉയർത്തി ഗെയിംസ് റെക്കോർഡുമായിയാണ് താരം സ്വർണ നേട്ടം സ്വന്തമാക്കിയത്.”ക്ലീൻ ആൻഡ് ജെർക്ക്’ ശ്രമത്തിൽ 160 കിലോ ഉയർത്തിയ ജെറമി “സ്നാച്ച്’ ശ്രമത്തിൽ 140 കിലോ ഉയർത്തി. “സ്നാച്ച്’ ശ്രമത്തിലെ ഗെയിംസ് റെക്കോർഡാണിത്.
“ക്ലീൻ ആൻഡ് ജെർക്കി’ൽ 154 കിലോ ഉയർത്തിയ ആദ്യ അവസരത്തിനിടെ പരിക്കേറ്റങ്കിലും ജെറമി മെഡലിനായി വീരോചിതമായി പൊരുതുകയായിരുന്നു.
Discussion about this post