Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

അഞ്ച് ലോകകപ്പിലും ഗോളുകൾ; ചരിത്ര നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; ഘാനയ്‌ക്കെതിരെ പോർച്ചുഗലിന് 3-2 ന്റെ മിന്നും ജയം

by Brave India Desk
Nov 25, 2022, 12:18 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ദോഹ: അഞ്ച് ലോകകപ്പിലും ഗോളുകൾ നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ. 2006, 2010, 2014, 2018 ലോകകപ്പുകളിലും ഖത്തർ ലോകകപ്പിലും ഗോളുകൾ നേടിയാണ് കരിയറിലെ നേട്ടം ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്.

ആദ്യ മൂന്ന് ലോകകപ്പുകളിലും ഓരോ ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ 2018 ലോകകപ്പിൽ ഒരു ഹാട്രിക് ഉൾപ്പെടെ നാല് ഗോളുകളാണ് നേടിയത്. ഖത്തറിൽ ആദ്യ മത്സരത്തിനിറങ്ങിയ പോർച്ചുഗലിന് വേണ്ടി ഘാനയ്‌ക്കെതിരെ 65 ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. ആദ്യ പകുതിയുടെ തുടക്കത്തിൽ വമ്പൻ അവസരങ്ങൾ ക്രിസ്റ്റിയാനോയ്ക്ക് മുൻപിൽ തുറന്നെങ്കിലും ലക്ഷ്യം കാണാനായില്ല.

Stories you may like

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

2006 ൽ ജർമ്മനിയിൽ നടന്ന ലോകകപ്പിൽ ഇറാനെതിരെ പെനാൽറ്റിയിലൂടെ നേടിയ ഗോളായിരുന്നു ലോകകപ്പിലെ ക്രിസ്റ്റിയാനോയുടെ ആദ്യ ഗോൾ. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോർച്ചുഗൽ താരമെന്ന നേട്ടവും ഇതോടെ ക്രിസ്റ്റിയാനോ സ്വന്തമാക്കി. 21 വയസും 132 ദിവസവുമായിരുന്നു അന്ന് ക്രിസ്റ്റിയാനോയുടെ പ്രായം.

2010 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഉത്തര കൊറിയയ്‌ക്കെതിരെയും 2014 ലെ ബ്രസീൽ ലോകകപ്പിൽ ഘാനെയ്‌ക്കെതിരെയും താരം ഗോളുകൾ നേടി. 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ സ്‌പെയിനിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ ആ ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലും വല കുലുക്കി.

നാല് ലോകകപ്പുകളിൽ ഗോളുകൾ നേടിയ ലയണൽ മെസി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവരുടെ റെക്കോഡാണ് ക്രിസ്റ്റിയാനോ പഴങ്കഥയാക്കിയത്. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം കൂടിയാണ് ക്രിസ്റ്റിയാനോ.

ഘാനയ്‌ക്കെതിരായ മത്സരത്തിൽ 78 ാം മിനിറ്റിൽ ജോവാ ഫെലിക്‌സ് 80 ാം മിനിറ്റിൽ റാഫേൽ ലിയോ എന്നിവരാണ് പോർച്ചുഗലിന് വേണ്ടി രണ്ട് ഗോളുകൾ അടിച്ചത്. ഘാനയ്ക്ക് വേണ്ടി 73 ാം മിനിറ്റിൽ ആന്ദ്രെ അയു, 89 ാം മിനിറ്റിൽ ഒസ്മാൻ ബുക്കാരി എന്നിവരും ഗോളുകൾ നേടി.

Tags: ക്രിസ്റ്റിയാനോ റൊണാൾഡോപോർച്ചുഗൽഫുട്‌ബോൾportugalcristiano ronaldoghanaQatar World Cup 2022
Share7
Tweet
Send
Share

Latest stories from this section

ബയോ മാറ്റി, ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു; ഹാർദിക് പാണ്ഡ്യയ്ക്ക് അൺഫോളോ; മുംബൈ ഇന്ത്യൻസുമായി പൂർണ്ണമായി ഉടക്കി സൂര്യകുമാർ യാദവ്

രോഹിത് വഴിതെറ്റിക്കും, കോഹ്‌ലി സംസാരിക്കും; സഹതാരങ്ങളെ കാറിലിരുത്തുന്നതിനെക്കുറിച്ച് സൂര്യകുമാർ പറയുന്നത് ഇങ്ങനെ

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies