ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബു ഹസൻ അൽ ഹാഷിമി അൽ ഖുറാഷി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പകരക്കാരനെ പ്രഖ്യാപിച്ചതായും ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചു. ഐഎസ് ചുമതലയേറ്റെടുത്ത് ഒമ്പത് മാസത്തിനുള്ളിലാണ് അബു ഹസൻ അൽ ഹാഷിമി കൊല്ലപ്പെടുന്നത്. സിറിയയിലെ അമേരിക്കൻ സൈനിക മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡിന്റെ വക്താവും ഐഎസ് നേതാവിൻറെ കൊലപാതകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
ഇറാഖ് സ്വദേശിയായ ഹാഷിമി, “ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിൽ” കൊല്ലപ്പെട്ടുവെന്നാണ് ഐഎസിൻറെ വിശദീകരണം. എന്നാൽ മരണ തീയതിയോ സാഹചര്യമോ വ്യക്തമാക്കിയിട്ടില്ല. ഒരു ഓഡിയോ സന്ദേശമാണ് ഇതു സംബന്ധിച്ച് ഐഎസ് വക്താവ് പുറത്തുവിട്ടത്.
അബു അൽ ഹുസൈൻ അൽ ഹുസൈനി അൽ ഖുറൈഷിയാണ് ഐഎസിൻറെ അടുത്ത നേതാവെന്നും വക്താവ് സ്ഥിരീകരിക്കുന്നുണ്ട്.
Discussion about this post