ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതവും ഗുരുവായൂർ ഏകാദശി തന്നെ. സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കും ആചരിക്കാം. ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കൽ എടുക്കുക (ഒരിക്കലൂണ്). ഏകാദശി നാൾ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂർണ്ണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങളോ, അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കാം. ഉപവാസം ആരോഗ്യത്തിനും ഉത്തമം.
പകൽ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസീ തീർത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം.
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ ഉറക്കമുണർന്ന് മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കാം
ശരീര ശുദ്ധി,മന:ശുദ്ധി,ഏകാഗ്രത എന്നിവയോടെ ജപമാകാം.
വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.
വിഷ്ണുമൂലമന്ത്രം
ഭഗവാൻറെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം., ദ്വാദശാക്ഷരമന്ത്രം വിഷ്ണു സഹസ്രനാമവും യഥാശക്തി ജപിക്കാം
അഷ്‌ടാക്ഷരമന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരമന്ത്രം
‘ഓം നമോ ഭഗവതേ വാസുദേവാ.നാരായണീയ പാരായണവും ശ്രേഷ്ഠം.
ഭഗവാൻ അർജുനന് ഭഗവദ്ഗീത ഉപദേശിച്ച പുണ്യദിനമാണ് ഗുരുവായൂർ ഏകാദശി . (ഗീതാദിനം) ശ്രീ ശങ്കരാചാര്യർ ഗുരുവായൂർ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങൾ ഇന്നു കാണുന്ന വിധം ചിട്ടപ്പെടുത്തിയ പുണ്യദിനം. ഭക്തോത്തമന്മാരായ മേല്പുത്തൂർ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികൾ, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികൾ, കുറൂരമ്മ തുടങ്ങിയവർക്കെല്ലാം ഭഗവദ്ദർശനം ലഭിച്ച പുണ്യദിനം
ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ട മഹാപുണ്യദിനം. ചെമ്പൈവൈദ്യനാഥഭാഗവതർക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയ മഹാപുണ്യദിനം. മുഴുവൻ സമയവും ദർശനത്തിനായി ശ്രീ കോവിൽ തുറന്നിരിക്കുന്ന പുണ്യദിനം
ഗുരുവായൂർ ക്ഷേത്രപ്രതിഷ്ഠ നടത്തിയ പുണ്യദിനം .മേല്പുത്തൂർ ഭട്ടതിരിപ്പാട് തൻറെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂർ ഭഗവത് സന്നിധിയിൽ സമർപ്പിച്ച മഹാപുണ്യദിനം അങ്ങനെ അനവധി പ്രത്യേകതകളാണ് ഈ ദിവസത്തിനുള്ളത്.













Discussion about this post