സോംബി വൈറസ് ഭൂമിക്ക് ഭീഷണിയാകുമോ?റഷ്യയിലെ സൈബീരിയന്‍ മേഖലയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ യൂറോപ്യന്‍ ഗവേഷകര്‍ 13 സോംബി വൈറസുകളെ കണ്ടെത്തി. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം മഞ്ഞുരുകിയാല്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വൈറസുകള്‍ ഭൂമിയിലേക്ക് തിരികെ വരുമെന്ന് കണ്ടെത്തല്‍. ഏകദേശം രണ്ട് ഡസനോളം വൈറസുകളെയാണ് ഗവേഷകര്‍ ഇത്തരത്തില്‍ പുനരുജ്ജീവിപ്പിച്ചിരിക്കുന്നത്. വൈറസുകൾക്ക് 8,500 വര്‍ഷം പഴക്കമുണ്ട്.
റഷ്യയിലെ യാകുട്ടിയയിലെ യുകേച്ചി അലാസിലെ തടാകത്തിന്റെ അടിത്തട്ടിലാണ് പണ്ടോറവൈറസ് കണ്ടെത്തിയത്. മീഥെയ്ന്‍ പോലുള്ള ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷ താപനില വര്‍ധിപ്പിക്കുന്നത് മഞ്ഞ് ഉരുകുന്നതിനും രോഗാണുക്കള്‍ പുറത്തുവരുന്നതിനും കാരണമാകും.അത്തരത്തിലാണ് വൈറസുകൾ പുറത്തെത്തിയത് .2013ലും 30,000 വര്‍ഷം പഴക്കമുള്ള വൈറസ് ഗവേഷണ സംഘം കണ്ടെത്തിയിരുന്നു.
‘giant viruses’ എന്നാണ് അവയെ ഗവേഷകര്‍ വിളിച്ചിരുന്നത്. എന്തെന്നാല്‍, ഇവയെ ഒപ്റ്റിക്കല്‍ മൈക്രോസ്‌കോപ്പില്‍ ദൃശ്യമായിരുന്നു. ഇതിനു മുമ്പും പിത്തോവൈറസ് സൈബെറിക്കം എന്ന മറ്റൊരു വൈറസും കണ്ടെത്തിയിരുന്നു.













