ന്യൂഡൽഹി; മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നിർണ്ണായക നിർദേശങ്ങളുമായി സുപ്രിം കോടതി. ഭീഷണിയിലൂടെയും സമ്മദർദ്ദത്തിലൂടെയും മതപരിവർത്തനം നടത്താൽ ആർക്കും അധികാരമില്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. ദാനം ചെയ്യുന്നത് നല്ല കാര്യമാണെന്ന് വിലയിരുത്തിയ കോടതി അതിൻറെ പിന്നിലുള്ള ലക്ഷ്യം മതപരിവർത്തനമാകരുതെന്നും വിമർശിച്ചു.
നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമം സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാൻ സുപ്രിംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാനും കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.
മത പ്രചാരണത്തിന് ഭരണഘടന തന്നെ അവകാശം നൽകുന്നുണ്ട്. എന്നാൽ അതിൻറെ മറവിൽ മതപരിവർത്തനം നടത്താൽ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒൻപത് സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഇതിനകം നിയമം നടപ്പിലാക്കിയിട്ടുണ്ട്.
അതേസസമയം ഗുജറാത്തിൽ നടപ്പിലാക്കിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു.
Discussion about this post